Vande Bharat Live TV News
देश • राज्य • जिला — खबरें तेज़, साफ और विश्वसनीय तरीके से
Thiruvananthapuram

നവരാത്രി ആഘോഷങ്ങളുടെ അവലോകനയോഗം നടന്നുഘോഷ യാത്രയിൽ ഡി ജെ പരിപാടികൾ അനുവദിക്കില്ല*ജില്ലാ കളക്ടറും, റൂറൽ എസ് പിയും കോർഡിനേറ്റർമാരായി നിയമിക്കും

15 Sep 2026, 10:07 PM • Vande Bharat Live TV News
📣 शेयर करें: Facebook X Telegram LinkedIn लिंक कॉपी हो गया ✅
നവരാത്രി ആഘോഷങ്ങളുടെ അവലോകനയോഗം നടന്നുഘോഷ യാത്രയിൽ ഡി ജെ പരിപാടികൾ അനുവദിക്കില്ല*ജില്ലാ കളക്ടറും, റൂറൽ എസ് പിയും കോർഡിനേറ്റർമാരായി നിയമിക്കും - തിരുവനന്തപുരം, केरल

:തിരുവനന്തപുരം : ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഭംഗിയായി നടത്തുന്നതിന് സർക്കാർ തല ത്തിലുള്ള അവലോ കന യോഗം ഇന്നലെ നടന്നു. ഘോഷ യാത്രയിൽ ഡി ജെ പരിപാടികൾ അനുവദിക്കല്ലെന്നു യോഗത്തിൽ ശക്തമായ നിർദേശം ഉണ്ടായി. ജില്ലാ കളക്ടരെയും, റൂറൽ എസ് പി യെയും നവരാത്രി ഉത്സവങ്ങളുടെ സുഗമമായ നടത്തിപ്പിന് കോർഡിനേറ്റർ മാരായി നിയമിച്ചു.നവരാത്രി ഘോഷയാത്രയിൽ
ഡി.ജെ പരിപാടികൾ അനുവദിക്കില്ല.

നവരാത്രി ഘോഷയാത്രയുടെയും ഉത്സവത്തിന്റെയും സുഗമമായ നടത്തിപ്പിനായി തിരുവനന്തപുരം ജില്ലാ കളക്ടറെയും റൂറൽ എസ്.പിയെയും കോ ഓർഡിനേറ്റർമാരായി നിയോഗിക്കും. നവരാത്രി മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്.

കേരള ഫയർ ഫോഴ്സ്, ആരോഗ്യ വകുപ്പിന്റെ മെഡിക്കൽ ടീം , ആംബുലൻസ് എന്നിവ ഘോഷയാത്രയിൽ ഉടനീളം അനുഗമിക്കണം.

ഘോഷയാത്രയിൽ ഡി.ജെ പരിപാടികൾ അനുവദിക്കില്ല. കേരള,തമിഴ്നാട് ഉദ്യോഗസ്ഥർക്ക് താമസവും ഭക്ഷണവും കൃത്യമായി ഉറപ്പാക്കണം. നാട്ടാനപരിപാല നിയമം കർശനമായി പാലിക്കണമെന്നും മന്ത്രി കെ.മുരളീധരൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കെ.എസ്.ആർ.ടി.സി 65 പ്രത്യേക സർവീസുകൾ നടത്തുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ അറിയിച്ചു. ബെംഗളൂരു, മൈസൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നുള്ള ഭക്തർക്ക് തിരുവനന്തപുരത്തെത്താൻ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.

. ഘോഷയാത്ര കടന്നു പോകുന്ന സ്ഥലങ്ങളിലെ റോഡുകളുടെ അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കാൻ പി.ഡബ്ല്യു.ഡി, കോർപറേഷൻ ഉദ്യോഗസ്ഥർക്ക് മന്ത്രി കെ.മുരളീധരൻ നിർദേശം നൽകി. നവരാത്രി ഘോഷയാത്രയ്ക്ക് കേരള പോലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകും.

ഒക്ടോബർ 9നാണ് തമിഴ്‌നാട്ടിലെ പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് സരസ്വതീദേവി വിഗ്രഹവും, ശുചീന്ദ്രത്ത് നിന്നും ദേവി വിഗ്രഹവും കുമാരകോവിലിൽ നിന്നും കുമാരസ്വാമി വിഗ്രഹവും വെള്ളിക്കുതിരയും പത്മനാഭപുരം കൊട്ടാരത്തിൽ സൂക്ഷിച്ചിരിക്കുന്ന തിരുവിതാംകൂർ മഹാരാജാവിന്റെ ഉടവാളിനോടൊപ്പം ഘോഷയാത്രയായി യാത്ര തിരിക്കുക. അന്ന് വൈകുന്നേരം 7 മണിയോടുകൂടി കുഴിത്തുറ ശ്രീ മഹാദേവ ക്ഷേത്രത്തിൽ എത്തിച്ചേരും. ഒക്ടോബർ 10ന് വിഗ്രഹഘോഷയാത്ര കേരള തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ എത്തി സ്വീകരണങ്ങൾ ഏറ്റുവാങ്ങും. വൈകുന്നേരം നെയ്യാറ്റിൻകര ശ്രീകൃഷ്ണ സ്വാമിക്ഷേത്രത്തിൽ തങ്ങും. ഒക്ടോബർ 11ന് വൈകുന്നേരം 6.30 മണിയോടെ പത്മനാഭസ്വാമിക്ഷേത്രത്തിനു മുന്നിലെ നവരാത്രി മണ്ഡപത്തിൽ ഘോഷയാത്ര എത്തിച്ചേരും.

സരസ്വതി ദേവിയെ നവരാത്രി പൂജയ്ക്കായി നവരാത്രി മണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാലയിലും ഉദിത്തനങ്കദേവിയെ ചെന്തിട്ട ദേവീക്ഷേത്രത്തിലും കുടിയിരുത്തും. ഒക്ടോബർ 12 മുതൽ 21 വരെയാണ് പത്ത് ദിവസത്തെ പൂജകൾ..

📣 शेयर करें: Facebook X Telegram LinkedIn लिंक कॉपी हो गया ✅

🔔 Vande Bharat News Alerts

नई प्रमुख खबरों की browser notification पाने के लिए Subscribe करें।

संबंधित और ताज़ा खबरें

बड़ी खबर | 38 साल पुराने मामले में गागलहेड़ी पुलिस की बड़ी कार्रवाई
A2Z सभी खबर सभी जिले की22 Sep

बड़ी खबर | 38 साल पुराने मामले में गागलहेड़ी पुलिस की बड़ी कार्रवाई

1988 की दाण्डिक अपील और 1986 के सेशन विचारण से जुड़ा NBW वारंटी गिरफ्तार, ग्राम हरौड़ा से अतरू…

पूरी खबर पढ़ें →
Vande Bharat Live TV NewsVande Bharat Live TV News
A2Z सभी खबर सभी जिले की21 Sep

राज्यपाल ने श्री बंशीधर मंदिर में की पूजा-अर्चना, झारखंड की सुख-शांति व समृद्धि की कामना

राज्यपाल ने श्री बंशीधर मंदिर में की पूजा-अर्चना, झारखंड की सुख-शांति व समृद्धि की कामना वैदिक मंत्रोच्चार के…

पूरी खबर पढ़ें →
error: Content is protected !!