Vande Bharat Live TV News
देश • राज्य • जिला — खबरें तेज़, साफ और विश्वसनीय तरीके से
Thiruvananthapuram

ഷീല ടി.യുടെ ‘Bubbles’ ഏകാംഗ ചിത്രകലാ പ്രദർശനം ഉദ്ഘാടനം ചെയ്തു

15 Sep 2026, 10:06 PM • Vande Bharat Live TV News
📣 शेयर करें: Facebook X Telegram LinkedIn लिंक कॉपी हो गया ✅
ഷീല ടി.യുടെ ‘Bubbles’ ഏകാംഗ ചിത്രകലാ പ്രദർശനം ഉദ്ഘാടനം ചെയ്തു - തിരുവനന്തപുരം, केरल

തിരുവനന്തപുരം: പ്രശസ്ത ചിത്രകാരി ഷീല ടി.യുടെ ഏകാംഗ ചിത്രകലാ പ്രദർശനം ‘Bubbles’ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിലെ ലളിതകലാ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിച്ചു. സെപ്റ്റംബർ 13 ഞായറാഴ്ച വൈകുന്നേരം നടന്ന ചടങ്ങിൽ സിനിമാ–സീരിയൽ അഭിനേതാവ് ബിബിൻ എസ്. നായർ മുഖ്യാതിഥിയായി പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രശസ്ത ചിത്രകാരന്മാരായ ബി. ഡി. ദത്തനും നേമം പുഷ്പരാജും ചടങ്ങിൽ സന്നിഹിതരായിരുന്നു.

പ്രദർശനത്തോടനുബന്ധിച്ച് ഷീല ടി.യുടെ കലാജീവിതത്തെയും കലാസൃഷ്ടികളെയും ആസ്പദമാക്കി ‘നിറങ്ങളുടെ ഉടൽഗീതങ്ങൾ’ എന്ന പേരിൽ ചിത്രകലാ നിരൂപകയും ക്യൂറേറ്ററും എഴുത്തുകാരിയും Expression – An Eye on Art-ന്റെ ceo ഉം എഡിറ്ററുമായ രജനി മേനോൻ രചിച്ച പുസ്തകവും പ്രകാശനം ചെയ്തു. പ്രശസ്ത ചിത്രകാരൻ ബി. ഡി. ദത്തൻ പുസ്തകത്തിന്റെ പ്രകാശനം നിർവഹിക്കുകയും പ്രശസ്ത സിനിമാ–കലാസംവിധായകൻ നേമം പുഷ്പരാജ് പുസ്തകം ഏറ്റുവാങ്ങുകയും ചെയ്തു.

Expression ചെയർമാനും ആർട്ട് ക്രിട്ടിക്കും ബബിൾസ് ക്യൂറേറ്ററുമായ സുനിൽ സി. ഇ. അധ്യക്ഷത വഹിച്ച ചടങ്ങിൽ ഫിർദോസ് കായൽപ്പുറം, ഡോ. ആശാ നജീബ് എന്നിവർ ആശംസകൾ നേർന്നു. തിരുവനന്തപുരം പോലീസ് കമ്മീഷണർ ഓഫീസ് വുമൺ സെല്ലിലെ എ.എസ്.ഐ. സബീന ആദ്യ പുസ്തകം ഏറ്റുവാങ്ങി.

ആർട്ടിസ്റ്റ് സുധർമ, സുജാത, നന്ദിനി കൃഷ്ണ, ആർ. ഷമീർ, ശരത്ചന്ദ്രൻ, ഓസ്റ്റിൻ കൊഞ്ചിറ, ഹരി ചാരുത, അജി എസ് വെണ്ണിയൂർ, സജീവ് തുടങ്ങി നിരവധി കലാകാരന്മാരും സാഹിത്യകാരന്മാരും കലാസാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

ഷീല ടി.യുടെ കലാഭാവനയുടെയും തനതായ ചിത്രഭാഷയുടെയും വ്യത്യസ്ത തലങ്ങൾ പരിചയപ്പെടുത്തുന്ന പ്രദർശനമാണ് ‘Bubbles’. നിറങ്ങളുടെയും രൂപങ്ങളുടെയും വിവിധ സങ്കേതങ്ങളിലൂടെ കലാകാരിയുടെ അനുഭവലോകവും ആന്തരിക ചിന്തകളും ഭാവനയും അവതരിപ്പിക്കുന്ന ചിത്രങ്ങളാണ് പ്രദർശനത്തിൽ ഒരുക്കിയിരിക്കുന്നത്. കലാകാരിയുടെ വ്യക്തിപരമായ അനുഭവങ്ങളും നിരീക്ഷണങ്ങളും സൃഷ്ടിപരമായ അന്വേഷണങ്ങളും വ്യത്യസ്ത ദൃശ്യഭാഷകളിലൂടെ ആവിഷ്കരിക്കുന്നതാണ് പ്രദർശനത്തിന്റെ പ്രത്യേകത.

സെപ്റ്റംബർ 13 മുതൽ 20 വരെ ദിവസവും രാവിലെ 10.30 മുതൽ വൈകുന്നേരം 6.30 വരെ പ്രദർശനം സന്ദർശിക്കാം.

വേദി: ആർട്ട് ഗ്യാലറി, വൈലോപ്പിള്ളി സംസ്കൃതി ഭവൻ, തിരുവനന്തപുരം
തീയതി: സെപ്റ്റംബർ 13–20, 2026
സമയം: രാവിലെ 10.30 – വൈകുന്നേരം 6.30

📣 शेयर करें: Facebook X Telegram LinkedIn लिंक कॉपी हो गया ✅

🔔 Vande Bharat News Alerts

नई प्रमुख खबरों की browser notification पाने के लिए Subscribe करें।

संबंधित और ताज़ा खबरें

Vande Bharat Live TV NewsVande Bharat Live TV News
A2Z सभी खबर सभी जिले की21 Sep

राज्यपाल ने श्री बंशीधर मंदिर में की पूजा-अर्चना, झारखंड की सुख-शांति व समृद्धि की कामना

राज्यपाल ने श्री बंशीधर मंदिर में की पूजा-अर्चना, झारखंड की सुख-शांति व समृद्धि की कामना वैदिक मंत्रोच्चार के…

पूरी खबर पढ़ें →
യൂ. വിക്രമൻ ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും പോരാളി -മന്ത്രി സി പി ജോൺ
Thiruvananthapuram21 Sep

യൂ. വിക്രമൻ ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും പോരാളി -മന്ത്രി സി പി ജോൺ

തിരുവനന്തപുരം :- യൂ. വിക്രമൻ ജീവിതത്തിന്റെ എല്ലാ മേഖലകളിലെയും പോരാളി ആയിരുന്നു എന്ന് ഗതാഗത മന്ത്രി സി പി ജോൺ പറഞ്ഞു. വിക്രമനെ കുറിച്ചു…

पूरी खबर पढ़ें →
error: Content is protected !!